ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി; ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി

ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായ മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സംസ്ഥാന സർക്കാരിന്റെ ജോലി. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് താരത്തെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ വിദർശയ്ക്ക് നിയമന ഉത്തരവ് കൈമാറും.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് മത്സരത്തിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ വിഭാഗത്തിലുമാണ് വിദർശ ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന നേട്ടവും വിദർശയുടെ പേരിലായി.

ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ കേരള സർക്കാരിൽനിന്ന് ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് വിദർശ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് സർക്കാർ സർവീസിൽ അനുയോജ്യമായ തസ്തികയിൽ നിയമനം നൽകാൻ കായിക മന്ത്രി ഒ.ജെ. ജനീഷ് നിർദേശം നൽകിയത്. തുടർന്നാണ് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കാൻ തീരുമാനമായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top